Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രീലങ്കയിലെ ആർമി കൾച്ചറൽ ട്രൂപ്പ് കലാവിരുന്ന്

ദോഹ ∙ ശ്രീലങ്കയിലെ ആർമി കൾച്ചറൽ ട്രൂപ്പ് ഇന്നു കത്താറ ഡ്രാമാ തിയറ്ററിൽ കലാവിരുന്നൊരുക്കും. 20 യുവതീയുവാക്കൾ ഉൾപ്പെടുന്ന ട്രൂപ്പ് ഒന്നര മണിക്കൂറോളമാണു കലാവിരുന്നൊരുക്കുക. സ്പാനിഷ്, ഇന്ത്യൻ, അറബിക് ഭാഷകളും കലാപരിപാടിൽ ഉൾപ്പെടും. 25 വർഷം മുൻപു രൂപീകരിച്ച ആർമി കൾച്ചറൽ ട്രൂപ്പ് യുഎസ്, യുകെ, ഫ്രാൻസ്, ഇറ്റലി ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ കലാപരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.

ശ്രീലങ്കയിൽ നിന്നുള്ള കൂടുതൽ കലാപരിപാടികൾ കത്താറയിൽ അവതരിപ്പിക്കാനും പദ്ധതിയുണ്ടെന്നു കത്താറ ജനറൽ മാനേജർ ഡോ. ഖാലിദ് ബിൻ ഇബ്രാഹിം അൽ സുലൈത്തി, ശ്രീലങ്കൻ സ്ഥാനപതി പ്രഫ. ഡബ്ല്യു.എം. കരുണദാസ എന്നിവർ പറഞ്ഞു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.