Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കത്താറ സ്റ്റാംപ് പ്രദർശന സമാപനം 16ന്

stamp

ദോഹ∙ അറബ് രാജ്യങ്ങളിലെ പ്രകൃതി കാഴ്ചകളുമായി കത്താറയിൽ നടക്കുന്ന സ്റ്റാംപ് പ്രദർശനം 16നു സമാപിക്കും. നഗരസഭ, പരിസ്ഥിതിമന്ത്രാലയത്തിന്റെ സഹകരണത്തോടെ ക്യു പോസ്റ്റാണു കത്താറ അറബ് പോസ്റ്റൽ സ്റ്റാംപ് മ്യൂസിയത്തിൽ പ്രദർശനം ഒരുക്കിയത്. ക്യു പോസ്റ്റ് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സഹകരണത്തോടെ സ്‌കൂൾ വിദ്യാർഥികൾക്കു പ്രദർശനം കാണാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. ക്യുപോസ്റ്റ് ഹ്യൂമൻ റിസോഴ്സ് ആൻഡ് സർവീസസ് സിഇഒ അബ്ദുല്ല ശ്ളാഷ് അൽ ഹജ്‌രിയാണ് പ്രദർശനം ഉദ്ഘാടനം ചെയ്തത്. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.