Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രോമ കെയർ സർജിക്കൽ സമുച്ചയത്തിലേക്ക്

ദോഹ ∙ ഹമദ് ജനറൽ ആശുപത്രിയിലെ ട്രോമ ഇന്റൻസീവ് കെയർ യൂണിറ്റ് (ടിഐസിയു) പുതിയ സർജിക്കൽ സേവന സമുച്ചയത്തിലേക്കു മാറ്റി. രോഗികൾക്കു കൂടുതൽ സ്ഥല സൗകര്യമാണു പുതിയ കെട്ടിടത്തിലുള്ളത്.

അത്യാധുനിക ഉപകരണങ്ങളോടും സംവിധാനങ്ങളോടും കൂടിയ ചികിൽസാ ക്രമീകരണങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ചികിൽസ തേടിയെത്തുന്ന രോഗികൾക്കും കുടുംബങ്ങൾക്കും ശാന്തമായ അന്തരീക്ഷവും ഒരുക്കിയിട്ടുണ്ട്. ടിഐസിയുവിലെ രോഗികളെ സന്ദർശിക്കുന്നതിനായി കുടുംബങ്ങൾക്കും സന്ദർശകർക്കുമായി പ്രത്യേക പ്രവേശന കവാടമാണ് അനുവദിച്ചിരിക്കുന്നതെന്നു ട്രോമ സർവീസ് നഴ്‌സിങ് ഡയറക്ടർ അസ്മ മോസ പറഞ്ഞു.

സർജിക്കൽ സർവീസ് സമുച്ചയത്തിനു തൊട്ടടുത്ത് എണ്ണൂറോളം വാഹനങ്ങൾക്കു പാർക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. 19 കിടക്കകളാണ് ടിഐസിയുവിലുള്ളത്. ഗുരുതരമായ ട്രോമ രോഗികളെ തുടർച്ചയായി നിരീക്ഷിക്കുന്നതിനും മികച്ച പരിചരണം നൽകുന്നതിനുമുള്ള സംവിധാനമുണ്ട്.  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.