Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ടു വിദ്യാർഥിനികൾ മുങ്ങിമരിച്ചു

ദോഹ ∙ രണ്ടു ഖത്തർ സർവകലാശാലാ വിദ്യാർഥിനികൾ മുങ്ങിമരിച്ചു. സർവകലാശാലയിലെ താമസസ്ഥലത്തെ നീന്തൽക്കുളത്തിലാണു നൂർ കലീൽ ഇബ്രാഹിം അൽ ഹൈദസ്, റീം സയിഫ് ഹൊമൈദ് അൽ കൽബാനി എന്നിവർ മുങ്ങിമരിച്ചത്. നീന്തൽക്കുളത്തിൽ മുങ്ങിയ കൂട്ടുകാരിയെ രക്ഷിക്കാനുള്ള ശ്രമത്തിലാണു നൂറും അപകടത്തിൽപെട്ടതെന്ന് അറബിക് മാധ്യമങ്ങളിലെ റിപ്പോർട്ടിൽ പറയുന്നു.

വിദ്യാർഥിനികളുടെ കുടുംബത്തെ സർവകലാശാലാ അധികൃതർ അനുശോചനം അറിയിച്ചു. അപകടത്തിന് ഇടയായ സാഹചര്യങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി സർവകലാശാലാ അധികൃതർ അറിയിച്ചു.

ഇരുവരുടെയും കബറടക്കം ഇന്നലെ നടന്നു. സംഭവത്തിൽ അനുശോചനം അറിയിച്ചും ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ വേണ്ട മുൻകരുതലുകളെക്കുറിച്ചും സമൂഹമാധ്യമങ്ങളിൽ സന്ദേശങ്ങൾ നിറഞ്ഞു.  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.