Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുനെസ്കോയ്ക്ക് അഞ്ചുലക്ഷം സഹായം

ദോഹ ∙ യുനെസ്‌കോയ്‌ക്ക്‌ അഞ്ചുലക്ഷം ഡോളറിന്റെ സഹായം നൽകാൻ ഖത്തർ വികസന നിധി (ക്യുഎഫ്‌ഡി) കരാർ ഒപ്പിട്ടു. യുനെസ്‌കോയുടെ ഈ വർഷത്തെ ബജറ്റ്‌ വിഹിതമെന്നനിലയിലാണ്‌ ഈ തുക നൽകുന്നത്‌. ക്യുഎഫ്‌ഡി ജനറൽ മാനേജർ ഖലീഫ ജാസിം അൽകുവാരിയും യുനെസ്‌കോയുടെ ദോഹ റീജനൽ ഓഫിസ്‌ ഡയറക്‌ടർ ഡോ. അന്ന പൗലിനിയുമാണ്‌ ഇതു സംബന്ധിച്ച കരാർ ഒപ്പിട്ടത്‌.

യുനെസ്‌കോ വിദ്യാഭ്യാസ, സാംസ്‌കാരിക, ശാസ്‌ത്രമേഖലകളിൽ നടത്തുന്ന സേവനപ്രവർത്തനങ്ങളുമായി ക്യുഎഫ്‌ഡി തുടർന്നും സഹകരിക്കുമെന്ന്‌ അൽകുവാരി പറഞ്ഞു. യുനെസ്‌കോ പദ്ധതികളുമായി സഹകരിക്കുന്നതിനു ക്യുഎഫ്‌ഡിക്ക്‌ അന്ന പൗലിനി നന്ദി രേഖപ്പെടുത്തി.
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.