Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിമാനത്താവളം: എംഎൽഎയ്ക്ക് നിവേദനവുമായി ഗപാക്

gapah

ദോഹ ∙ കോഴിക്കോട് വിമാനത്താവളത്തിന്റെ വികസനത്തിനും പ്രശ്ന പരിഹാരങ്ങൾക്കും പ്രായോഗിക സമീപനം അധികാരികളുടെ ഭാഗത്തുനിന്നുണ്ടാവണമെന്നു ഗൾഫ് പാസഞ്ചേഴ്സ് അസോസിയേഷൻ (ഗപാക്) അഭിപ്രായപ്പെട്ടു. വിമാനത്താവള പ്രശ്നത്തിനു പരിഹാരം തേടി പാറയ്ക്കൽ അബ്ദുല്ല എംഎൽഎയ്ക്കു സംഘടന നിവേദനം നൽകി.

നാളിതുവരെയുള്ള ബജറ്റുകളിൽ വിമാനത്താവള വികസനത്തിനു കാര്യമായ വിഹിതം ലഭിച്ചിട്ടില്ല. 2017 മുതലുള്ള ബജറ്റിലെങ്കിലും അർഹമായ വിഹിതം ലഭിക്കാൻ ഇപ്പോൾ തന്നെ ശ്രമം ആരംഭിക്കണം. വലിയ വിമാനങ്ങൾ ഇറക്കാനുള്ള ശ്രമങ്ങൾക്കൊപ്പം ചെറിയ വിമാനങ്ങൾ ഇറങ്ങാൻ കൂടുതൽ കമ്പനികൾക്കു ലാൻഡിങ് അനുമതി നൽകണം. കേന്ദ്ര ഗവൺമെന്റ് സിവിൽ ഏവിയേഷൻ നിയമത്തിൽ കാതലായ മാറ്റം വരുത്തിയ പുതിയ സാഹചര്യത്തിൽ ഇത്തരത്തിലുള്ള നീക്കം ഫലപ്രദമാകും.

റൺവേ ഭാഗികമായി അടച്ചപ്പോൾ താൽക്കാലികമെന്ന പേരിൽ കൊച്ചിയിലേക്കു മാറ്റിയ ഹജ് എംബാർകഷൻ പോയിന്റ് തിരിച്ചുകൊണ്ടുവരാൻ ഉടൻ നടപടി ഉണ്ടാവണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. ഗപാക് പ്രസിഡന്റ് കെ.കെ. ഉസ്മാൻ, ഓർഗനൈസിങ്‌ സെക്രട്ടറി അബ്ദുൽ റഊഫ് കൊണ്ടോട്ടി, ഭാരവാഹികളായ മശ്ഹൂദ് തിരുത്തിയാട്, ഹബീബ് കിഴിശ്ശേരി, അഹമ്മദ് കുട്ടി, ഷാനവാസ് ചെറുവണ്ണൂർ, പി.കെ. ഗഫൂർ, മുസ്തഫ എലത്തൂർ, സിദ്ദിഖ് വാഴക്കാട്‌, അബ്ദുൽ ഗഫൂർ എന്നിവർ ചേർന്നാണു നിവേദനം നൽകിയത്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.