Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്‌കൂൾ നഴ്‌സുമാർക്ക്‌ ശിൽപശാല നടത്തി

NURSE-WORKSHOP

ദോഹ ∙ വിദ്യാർഥികളുടെ വളർച്ചയും പോഷകാഹാരക്കുറവും സംബന്ധിച്ച്‌ ലോകാരോഗ്യസംഘടനയുടെ പുതിയ നിർദേശങ്ങൾ സ്‌കൂൾ നഴ്‌സുമാർക്ക് പരിചയപ്പെടുത്താൻ ആരോഗ്യമന്ത്രാലയം രണ്ടു ശിൽപശാലകൾ നടത്തി. സ്വദേശികളിലും പ്രവാസികളിലും പൊണ്ണത്തടി കുറയ്‌ക്കുന്നതിനും സാംക്രമികരോഗങ്ങൾ തടയുന്നതിനുമായി ഖത്തർ 2011ൽ ആവിഷ്‌കരിച്ച ദേശീയ പോഷകാഹാര, വ്യായാമ പഞ്ചവത്സര പദ്ധതിയിൽപെടുത്തിയാണ്‌ ശിൽപശാലകൾ സംഘടിപ്പിച്ചത്‌.

ഹമദ്‌ മെഡിക്കൽ കോർപറേഷൻ, പ്രാഥമിക ആരോഗ്യസംരക്ഷണ കോർപറേഷൻ(പിഎച്ച്‌സിസി), വിദ്യാഭ്യാസ മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെ ഇൻഡിപെൻഡന്റ്‌ സ്‌കൂൾ വിദ്യാർഥികളെയും പങ്കെടുപ്പിച്ചായിരുന്നു ശിൽപശാല. പുരുഷ, വനിതാ നഴ്‌സുമാരും വിദ്യാർഥികളുമടക്കം 80ൽ ഏറെപ്പേർ സംബന്ധിച്ചു. അഞ്ചു മുതൽ 19 വയസ്സുവരെയുള്ള വിദ്യാർഥികളുടെ വളർച്ച വിലയിരുത്തുന്നതിന്‌ ലോകാരോഗ്യസംഘടന തയാറാക്കിയ പുതിയ ചാർട്ട്‌ എങ്ങനെ ഉപയോഗപ്പെടുത്തണമെന്നു വിശദീകരിക്കുന്നതിനായിരുന്നു ശിൽപശാല.

വനിതാ നഴ്‌സുമാർക്കു പുറമേ പുരുഷ നഴ്‌സുമാരും പങ്കെടുത്തു. കുട്ടികളിലെ വളർച്ചാവൈകല്യങ്ങൾ, പോഷകാഹാരക്കുറവ്‌, പൊതുആരോഗ്യസ്‌ഥിതി, അമിതതൂക്കം, പൊണ്ണത്തടി എന്നിവ മനസ്സിലാക്കി ഈവിവരങ്ങൾ സ്‌കൂളിലും ക്ലിനിക്കുകളിലുമുള്ള കുട്ടികളുടെ ഹെൽത്ത്‌ റെക്കോർഡിൽ രേഖപ്പെടുത്തുന്നതിനെക്കുറിച്ചും അവയ്‌ക്കുള്ള പരിഹാരമാർഗങ്ങളെക്കുറിച്ചും വിദഗ്‌ധർ ശിൽപശാലയിൽ വിശദീകരിച്ചു. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.