Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദേശ കറൻസിയും എടിഎം വഴി

റിയാദ് ​​∙ വിദേശ കറൻസികൾ എടിഎം വഴി ലഭ്യമാക്കുന്ന സേവനത്തിനു സൗദിയിൽ തുടക്കമായി. അൽ റിയാദ് ബാങ്കാണ് ഡോളർ, പൗണ്ട്, യൂറോ, ദിർഹം എന്നിവ ഇത്തരത്തിൽ ലഭ്യമാക്കുന്നത്. റിയാദിൽ ഖുർതുബ, അൽ റൗദ, അൽ റാബിയ ശാഖകളിലും ജിദ്ദയിൽ സാരി സ്ട്രീറ്റ്, മുഹമ്മദിയ്യ, ബസാതീൻ, തഹലിയ ശാഖകളിലും വിദേശ കറൻസി എടിഎമ്മുകൾ സ്ഥാപിച്ചിട്ടുണ്ട്.ദമാം, അൽ കോബാർ, ഹുഫൂഫ്, ഹായിൽ, റാബിഗ് എന്നിവിടങ്ങളിലും സേവനം ലഭ്യമാണ്. 24 മണിക്കൂറും മികച്ച വിനിമയ നിരക്കിൽ സേവനം ലഭ്യമാകുമെന്ന് അൽ റിയാദ് ബാങ്ക് അറിയിച്ചു.

Your Rating: