Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗദിയിൽ ബംഗ്ലദേശ‌ി തൊഴിലാളികൾക്കുള്ള വിലക്കു നീക്കി

റിയാദ്∙ സൗദി അറേബ്യയിലേക്കു തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനു ബംഗ്ലദേശിനുള്ള വിലക്ക് സൗദി തൊഴിൽ സാമൂഹിക വികസന മന്ത്രാലയം നീക്കി. ജൂണിൽ സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവും ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും നടത്തിയ കൂടിക്കാഴ്ചയെ തുടർന്നാണു പുതിയ തീരുമാനം.‍

ഡോക്ടർ, നഴ്സ്, നിർമാണ തൊഴിലാളികൾ തുടങ്ങി വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് ഈ തീരുമാനം സഹായമാകും. ആറുവർഷമായി തുടരുന്ന വിലക്കാണു നീക്കം ചെയ്തത്. വിലക്ക് ഗാർഹിക തൊഴിലാളികളായ സ്ത്രീകൾക്കു ബാധകമായിരുന്നില്ല. ജൂൺ മുതലാണു ഗാർഹിക തൊഴിലിനു പുരുഷൻമാർക്കു വീസ ലഭിച്ചുതുടങ്ങിയത്. ജനുവരിയിൽ തൊഴിൽ മന്ത്രി മുഫ്റെജ് അൽ ഹഖബാനിയുമായി ബംഗ്ലദേശ് പ്രവാസികാര്യ മന്ത്രി നൂറുൽ സലാം നടത്തിയ ചർച്ചയിൽ ഗാർഹിക തൊഴിലാളികളായ സ്ത്രീകളുടെ എണ്ണം കൂട്ടുന്ന കാര്യം തീരുമാനിച്ചിരുന്നു.

Your Rating: