Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹജ്: മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് ഹജ് മിഷൻ

haj

മക്ക∙ സുരക്ഷിതമായ ഹജ് അനുഷ്ഠാനത്തിനു സൗദി സർക്കാർ പുറപ്പെടുവിച്ച മാർഗനിർദേശങ്ങളെക്കുറിച്ച് ഇന്ത്യൻ ഹജ് മിഷൻ ശിൽപശാല സംഘടിപ്പിച്ചു. ഇന്ത്യയിൽ നിന്നുള്ള വൊളന്റിയർമാരും നയതന്ത്ര പ്രതിനിധികളും ശിൽപശാലയിൽ പങ്കെടുത്തു. കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ഷെയ്ഖ് മാർഗനിർദേശങ്ങൾ വിശദീകരിച്ചു.

വാഹനം തയാറാകുന്നതിനു മുൻപ് ഹാജിമാരെ ക്യാംപുകളിൽ നിന്നു പുറത്തിറക്കാതിരിക്കുക, കല്ലേറു കർമത്തിനു സമയക്രമം പാലിക്കുക, ശുചിത്വം ഉറപ്പാക്കുക, കൃത്യമായ വഴികളെക്കുറിച്ചു ഹാജിമാരെ അറിയിക്കുക, ടെന്റുകളിലെ അടിയന്തര രക്ഷാകവാടങ്ങൾ‌ പൂട്ടിയിടാതിരിക്കാൻ ശ്രദ്ധിക്കുക, ജംറയിലേക്കുള്ള വരവിൽ ലഗേജ് ഒഴിവാക്കുക, തിരിച്ചറിയൽവള ഉറപ്പുവരുത്തുക, സുരക്ഷാ ഉദ്യോഗസ്ഥരുടെ മാർഗനിർദേശങ്ങൾ പാലിക്കുക തുടങ്ങിയവയാണു പ്രധാന നിർദേശങ്ങൾ. സുരക്ഷാ കാര്യങ്ങളെക്കുറിച്ച് ഹാജിമാർക്കു മാർഗനിർദേശങ്ങൾ നൽകുന്നതു സൗമ്യമായ രീതിയിലായിരിക്കണമെന്നും കോൺസൽ ജനറൽ ഓർമിപ്പിച്ചു.

Your Rating: