Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൂതി ഷെൽ ആക്രമണം: സൗദി സൈനികൻ മരിച്ചു

റിയാദ്∙ യെമനിലെ ഹൂതികൾ സൗദി അതിർത്തിയിൽ നടത്തിയ ഷെൽ ആക്രമണത്തിൽ സൗദി സൈനികൻ കൊല്ലപ്പെട്ടു. സ്വദേശികളായ രണ്ടുപേർക്കും ഒരു ബംഗ്ലദേശുകാരനും ഗുരുതരമായി പരുക്കേറ്റു. ജസാനിൽ വ്യാഴാഴ്ച വൈകിട്ട് ആയിരുന്നു ആക്രമണമെന്ന് സൗദി അഭ്യന്തര മന്ത്രാലയം അറിയിച്ചു.

യെമനിൽ സൗദി നേതൃത്വത്തിലുള്ള അറബ് സഖ്യസേന വിമതർക്കെതിരെ നടത്തുന്ന നീക്കങ്ങൾക്കു തിരിച്ചടിയായി സൗദി അതിർത്തിയിൽ ഹൂതി ആക്രമണം തുടർച്ചയായി അരങ്ങേറുകയാണ്. സൈനികരും സാധാരണക്കാരുമായി നൂറോളം പേർ ഇതിനകം കൊല്ലപ്പെട്ടു. അതേസമയം, ഹൂതികൾ സായുധപോരാട്ടം അവസാനിപ്പിക്കാതെ വെടിനിർത്തലിനു തയാറല്ലെന്നു സഖ്യസേനാ വക്താവ് മേജർ ജനറൽ അഹമ്മദ് അൽ അസിരി പറഞ്ഞു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.