Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളി ഹജ് തീർഥാടകരെ തടഞ്ഞുവച്ചു; മോചനം ഇന്ത്യൻ മിഷൻ ഇടപെട്ടതോടെ

മക്ക∙ ഹജ് വേഷമായ ഇഹ്റാം ധരിക്കുന്നതിനായി മക്കയിൽ 170 കിലോമീറ്റർ അകലെയുള്ള ജുഹ്ഫ മീഖാത്ത് എന്ന സ്ഥലത്തേക്കു പോയ മലയാളി തീർഥാടകരെ സൗദി പൊലീസ് തെറ്റിദ്ധാരണ മൂലം തടഞ്ഞു വച്ചു. സഹായിയായി പോയ മലയാളിയെ കസ്റ്റഡിയിലെടുത്തു. പിന്നീട് ഇന്ത്യൻ ഹജ് മിഷന്റെ ഇടപെടലിനെ തുടർന്നാണ് തീർഥാടകരെ വിട്ടയച്ചത്. ബുധനാഴ്ച രാത്രിയാണ് അസീസിയയിൽ നിന്നു മൂന്നു ബസിലായി തീർഥാടകർ ജുഹ്ഫ മീഖാത്തിലേക്കു പോയത്. അനധികൃത സഞ്ചാരം നടത്തിയതിന്റെ പേരിലാണ് സംഘത്തെ തടഞ്ഞുവച്ചത്.

Your Rating: