Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹജ് കർമങ്ങൾ പരിസമാപ്തിയിലേക്ക്

haj മക്ക ഹറം പള്ളിയിൽ കഅബ പ്രദക്ഷിണം നിർവഹിക്കുന്ന ഹജ് തീർഥാടകർ

മക്ക∙ ഇക്കൊല്ലത്തെ ഹജ്ജിന്റെ ചടങ്ങുകൾ അവസാന ഘട്ടത്തിലേക്ക്. ഇന്നു മഗ്‌രിബിനു മുൻപായി ഒട്ടുമിക്ക ഹാജിമാരും മിനായിലെ ചടങ്ങുകൾ പൂർത്തിയാക്കും. ഇന്നുകൂടി മിനായിൽ തങ്ങുന്നവർ നാളെ കല്ലേറുകർമം പൂർത്തിയാക്കി ഹജ്ജിന്റെ ചടങ്ങുകളിൽ നിന്നു വിടവാങ്ങും. ഹറം പള്ളിയിലെത്തി വിടവാങ്ങൽ പ്രദക്ഷിണത്തിനു ശേഷമായിരിക്കും നാട്ടിലേക്കുള്ള മടക്കയാത്ര. കല്ലേറുകർമം മാതമാണ് തീർഥാടകർക്ക് ഇന്നലെ നിർവഹിക്കാനുണ്ടായിരുന്നത്.

അതിനുശേഷം ഹാജിമാർ പ്രാർഥനകൾ നടത്തിയും ഖുർആൻ പാരായണം ചെയ്തും ആത്മീയ പ്രഭാഷണങ്ങൾ ശ്രവിച്ചും മിനായിലെ താമസം സജീവമാക്കി. ആദ്യദിനത്തിലെ കല്ലേറു കർമത്തിനു ശേഷം ഹറം പള്ളിയിലെത്തി വിടവാങ്ങൽ പ്രദക്ഷിണം ചെയ്യാൻ കഴിയാത്തവർ ഇന്നലെ അതു നിർവഹിച്ചു. ഇന്നു ലക്ഷക്കണക്കിനു ഹാജിമാർ ഹറം പള്ളിയിലെത്താൻ സാധ്യതയുള്ളതിനാൽ വലിയ തിരക്കു പ്രതീക്ഷിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ പകുതി തീർഥാടകരോട് ഇന്നുകൂടി മിനായിൽ തങ്ങാനും കർമങ്ങൾ നാളെ പൂർത്തിയാക്കാനും ഹജ് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

Your Rating: