Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അൽ ഖായിദ: സൗദിയിൽ രണ്ടു വനിതകൾക്ക് 24 വർഷം തടവ്

ജിദ്ദ∙ അൽ ഖായിദ ബന്ധമുള്ളതായി കണ്ടെത്തിയ രണ്ടു സൗദി വനിതകൾക്ക് റിയാദിലെ പ്രത്യേക ക്രിമിനൽ കോടതി 24 വർഷം തടവുശിക്ഷ വിധിച്ചു. 12 അംഗ സംഘത്തിന്റെ ഭാഗമായി പ്രവർത്തിക്കുകയായിരുന്നു ഇരുവരുമെന്ന് പൊലീസ് അറിയിച്ചു. സമൂഹ മാധ്യമത്തിലൂടെ അൽ ഖായിദ പ്രചാരണം നടത്തുകയും ബുറൈദയിൽ പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തു. രാജ്യത്തെയും ഭരണകൂടത്തെയും മതപണ്ഡിതരെയും അപകീർത്തിപ്പെടുത്തിയെന്ന കുറ്റവും ഇവർക്കെതിരെയുണ്ട്. കുട്ടികൾക്കൊപ്പം യെമനിലേക്കു കടക്കാൻ ശ്രമിക്കുമ്പോഴാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സമാനമായ കേസിൽ നേരത്തേയും ഇവർ പിടിയിലായിട്ടുണ്ട്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.