Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മദീനയിലെ പ്രിന്റിങ് കോംപ്ലക്സിലെ 1300 ജോലിക്കാരെ പിരിച്ചുവിട്ടു

ജിദ്ദ ∙ മദീനയിലെ കിങ് ഫഹദ് ഖുർആൻ പ്രിന്റിങ് കോംപ്ലക്സിലെ ആയിരത്തിമുന്നൂറിലേറെ കരാർ‌ ജീവനക്കാരെ നടത്തിപ്പുകാരായ സൗദി ഓജർ കമ്പനി പിരിച്ചുവിട്ടു. തൊഴിൽ നിയമലംഘനങ്ങളുടെ പേരിൽ നടത്തിപ്പുകരാറിൽ നിന്നു സൗദി സർക്കാർ കമ്പനിയെ ഒഴിവാക്കിയതിനെ തുടർന്നാണു നടപടിയെന്നാണു സൂചന. മാസങ്ങളായി ശമ്പളം മുടങ്ങിയിരുന്ന ജീവനക്കാർക്ക് അപ്രതീക്ഷിതമായാണു പിരിച്ചുവിടൽ നോട്ടിസ് ലഭിച്ചത്.

സെപ്റ്റംബർ മൂന്നു മുതൽ പ്രാബല്യമുണ്ടാകുമെന്നാണു നോട്ടിസിൽ പറയുന്നത്. ഇതോടെ കരാർ പ്രകാരമുള്ള അവകാശങ്ങൾ നേടിയെടുക്കുന്നതിനായി ജീവനക്കാരിൽ പലരും നിയമമാർഗം തേടാനൊരുങ്ങുകയാണ്. ജോലി നഷ്ടമായവരിൽ സൗദി സ്വദേശികൾക്കു പുതിയ ജോലി ലഭിക്കുന്നതുവരെ സോഷ്യൽ ഇൻഷുറൻസ് പദ്ധതിപ്രകാരമുള്ള പ്രതിമാസ അലവൻസ് ലഭിക്കും. ഈയിടെ ഇന്ത്യക്കാരുൾപ്പെടെയുള്ള നിർമാണ തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിട്ടു വിവാദകേന്ദ്രമായ കമ്പനിയാണു സൗദി ഓജർ.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.