Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റീട്ടെയ്‌ൽ രംഗത്തെ 69 തൊഴിലുകളിൽ സൗദിവൽക്കരണം വരുന്നു

റിയാദ് ∙ കാർ വിൽപന ഉൾപ്പെടെ സൗദി റീട്ടെയ്‌ൽ രംഗത്തെ 69 തൊഴിൽ മേഖലകൾ പൂർണമായി സ്വദേശിവൽക്കരിക്കാൻ നീക്കം. 2,288 റീട്ടെയ്ൽ സ്ഥാപനങ്ങൾ, 77 കാർ ഏജൻസികൾ, 1,733 കാർ ഡീലർഷിപ് കേന്ദ്രങ്ങൾ എന്നിവിടങ്ങ‌ളിലാകും പദ്ധതി. ഇതുവഴി കാർ റീട്ടെയ്‌ൽ മേഖലയിൽ മാത്രം 9,000 സ്വദേശികൾക്കു ജോലി ലഭ്യമാകുമെന്നു തൊഴിൽ മന്ത്രാലയത്തിലെ സ്വദേശിവൽക്കരണ പദ്ധതി ഡയറക്ടർ ഇബ്രാഹിം അൽ ഷാഫി അറിയിച്ചു.

ഈ രംഗത്തു സംരംഭം തുടങ്ങാൻ താൽപര്യമുള്ള സ്വദേശികൾക്കു ത്വരിതഗതിയിൽ ലൈസൻസ് നൽകുകയും ആവശ്യമായ വായ്പ ഏർപ്പാടാക്കുകയും ചെയ്യും. 69 തൊഴിൽ മേഖലകളിൽ 100% സ്വദേശിവൽക്കരണം പ്രാബല്യത്തിലാകുന്നതോടെ തൊഴിലില്ലായ്മ ഗണ്യമായി കുറയുകയും ചെയ്യുമെന്നാണു നിഗമനം. ടൂറിസം മേഖലയിലെ സൗദിവൽക്കരണവും ആലോചനയിലുണ്ട്. മൊബൈൽ രംഗത്തെ എല്ലാ ജോലികളും സ്ഥാപനങ്ങളും സെപ്റ്റംബർ രണ്ടിനകം പൂർണമായി സ്വദേശിവൽക്കരിക്കുന്നതിനുള്ള നടപടി ഊർജിതമായി മുന്നോട്ടുപോകുന്നതിനിടയിലാണു പുതിയ നീക്കങ്ങൾ.

Your Rating: