Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹറം പള്ളിയിലെ മതാഫിൽ സ്ത്രീകൾക്കു പ്രത്യേക പ്രാർഥനാ സ്ഥലം

haj മക്ക ഹറം പള്ളിയിൽനിന്ന് ജുമുഅ നമസ്‌കാരം കഴിഞ്ഞു പുറത്തുവരുന്നവർ

മക്ക ∙ ഹറം പള്ളിയിൽ പ്രദക്ഷിണമുറ്റത്തോടു (മതാഫ്) ചേർന്നു സ്ത്രീ തീർഥാടകർക്കു പ്രത്യേകം പ്രാർഥനാസ്ഥലം അനുവദിച്ചു. ബാബുൽ ഉംറ, ബാബുൽ ഫതഹ് എന്നീ ഭാഗങ്ങളിലാണിത്. തീർഥാടകർക്കു ത്വവാഫിനു (കഅബയെ വലംവയ്ക്കൽ) സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി പ്രദക്ഷിണമുറ്റത്തു നമസ്കരിക്കുന്നതും ഇരിക്കുന്നതും വിലക്കിയിട്ടുണ്ട്. വികസന പ്രവർത്തനങ്ങളെത്തുടർന്ന് അടച്ചിട്ടിരുന്ന ഒന്നാം നമ്പർ കിങ് അബ്ദുൽ അസീസ് കവാടവും പ്രാർഥനകൾക്കായി പുതുതായി പണിപൂർത്തിയാക്കിയ ഭാഗങ്ങളും തുറന്നുകൊടുത്തു.

ഹറം പള്ളിയിൽ ഇന്നലെ ജുമുഅ നമസ്കാരത്തിനു വൻ തിരക്ക് അനുഭവപ്പെട്ടു. നമസ്കാരത്തിനും ഖുതുബയ്ക്കും ഷെയ്ഖ് സൗദ് അൽ ഷുരൈം നേതൃത്വം നൽകി. ഇന്ത്യയിൽ നിന്ന് ഔദ്യോഗിക സംഘങ്ങളുടെ ഭാഗമായി ഇതിനകം മുക്കാൽ ലക്ഷം തീർഥാടകർ മക്കയിലെത്തി. സംസ്ഥാന ഹജ് കമ്മിറ്റി വഴി സെപ്റ്റംബർ അഞ്ചുവരെ തീർഥാടകർ എത്തിച്ചേരും. നെടുമ്പാശേരിയിൽ നിന്നുള്ള വിമാനങ്ങൾ മണിക്കൂറുകൾ വൈകിയാണു ജിദ്ദയിലെത്തുന്നത്.

മക്കയിലെത്തിയാലുടൻ യാത്രാക്ഷീണം വകവയ്ക്കാതെ ഹറം പള്ളിയിലെത്തി കഅബ പ്രദക്ഷിണവും സഅ്‌യും നിർ‌വഹിച്ച് ഉംറ കർമം പൂർത്തിയാക്കുന്ന തിരക്കിലാണു മലയാളികൾ. കേരളത്തിൽ നിന്നു സ്വകാര്യ ഹജ് ഗ്രൂപ്പുകളിൽ എത്തിയവരെല്ലാം മക്കയിലാണ് ഇപ്പോഴുള്ളത്. ഇവർ ഇന്നും നാളെയുമായി മദീന ത‍ീർഥാടനത്തിനു പുറപ്പെടും. പിന്നീടു ഹജ്ജിനോടനുബന്ധിച്ച് മക്കയിലേക്കു തിരിച്ചെത്തും. ഇന്ത്യയിൽ നിന്ന് എത്തിയ തീർഥാടകരിൽ 14 പേർ ഇതിനകം മരിച്ചു.

Your Rating: