Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

9/11 ബിൽ രാജ്യാന്തര ബന്ധങ്ങൾക്ക് ഭീഷണി: സൗദി

റിയാദ് ∙ 2001 സെപ്റ്റംബർ 11 ഭീകരാക്രമണത്തിന് ഇരയായവരുടെ കുടുംബങ്ങൾക്കു സൗദി അറേബ്യയ്ക്കെതിരെ കോടതിയെ സമീപിക്കാൻ അനുമതി നൽകുന്ന യുഎസ് നിയമം രാജ്യാന്തര ബന്ധങ്ങൾക്കു ഭീഷണിയാണെന്നു സൗദി മന്ത്രിസഭ. ഇതുമൂലമുണ്ടാകാവുന്ന അപകടകരമായ പരിണിതഫലങ്ങൾ ഒഴിവാക്കാനുള്ള വിവേകപൂർവമായ നടപടികൾ യുഎസ് കോൺഗ്രസ് സ്വീകരിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും അഭിപ്രായപ്പെട്ടു.

ഭീകരാക്രമണത്തിന് ഇരയായവർക്ക് ആരോപണവിധേയരായ രാജ്യങ്ങൾക്കെതിരെ യുഎസ് കോടതിയെ സമീപിക്കാൻ അനുമതി നൽകുന്ന ജസ്റ്റിസ് എഗെൻസ്റ്റ് സ്പോൺസേഴ്സ് ഓഫ് ടെററിസം ആക്ട് (ജെഎസ്എസ്ടിഎ) പ്രസിഡന്റ് ബറാക് ഒബാമയുടെ വീറ്റോയെ മറികടന്നു യുഎസ് കോൺഗ്രസ് കഴിഞ്ഞദിവസമാണു പാസാക്കിയത്.

രാജ്യങ്ങളുടെ പരമാധികാരത്തെ മാനിക്കുകയും അവയെ തകിടം മറിക്കുന്ന നിയമനീക്കങ്ങളെ ഒഴിവാക്കുകയും ചെയ്യുന്നതിൽ അധിഷ്ഠിതമായ രാജ്യാന്തര ബന്ധങ്ങളാണു യുഎസ് നിയമത്തോടെ ദുർബലമാകുന്നതെന്നു സൗദി വാർത്താവിനിമയ മന്ത്രി ആദൽ അൽ തൊറെയ്ഫി അഭിപ്രായപ്പെട്ടു. ഇതു യുഎസിനെത്തന്നെ പ്രതികൂലമായി ബാധിക്കാമെന്നുമോർക്കണം.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.