Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്ത്രീക്കു പുരുഷനെപ്പോലെ എല്ലാ അവകാശങ്ങളും: സൗദി പണ്ഡിതൻ

ജിദ്ദ∙ പ്രായപൂർത്തിയായ സ്ത്രീക്ക് പുരുഷനെപ്പോലെ എല്ലാ അവകാശങ്ങളുമുണ്ടെന്ന് സൗദി പണ്ഡിതൻ ഷെയ്ഖ് അബ്ദുല്ല അൽ മനി. വിവാഹ വേളയിൽ കൈപിടിച്ചു നൽകാനല്ലാതെ പുരുഷന്റെ രക്ഷാകർതൃത്വം സ്ത്രീയുടെമേൽ അടിച്ചേൽപ്പിക്കേണ്ടതില്ല. സ്ത്രീക്ക് വ്യക്തിപരമായ എല്ലാ കാര്യങ്ങളിലും സ്വന്തമായി തീരുമാനമെടുക്കാനും നടപ്പാക്കാനുമുള്ള അവകാശമുണ്ടെന്നും ട്വിറ്ററിൽ നടന്ന ഒരു സംവാദത്തിൽ അദ്ദേഹം പ്രതികരിച്ചു.

സ്ത്രീയുടെ രക്ഷാകർതൃത്വം അവർക്കു തന്നെയാണ്. പുരുഷൻമാർക്കുള്ള അവകാശങ്ങളെല്ലാം സ്ത്രീകൾക്കുമുണ്ട്. ബുദ്ധിയും വിവേകവുമുള്ളവർ തന്നെയാണു സ്ത്രീകളും. സാമ്പത്തിക കാര്യങ്ങളിലുൾപ്പെടെ സ്വന്തമായി തീരുമാനമെടുക്കാൻ അവർക്ക് അവകാശമുണ്ട്. ഹജ്, നോമ്പ്, പ്രാർഥനകൾ എല്ലാം സ്വന്തമായി നിർവഹിക്കാൻ ശേഷിയുള്ള സ്ത്രീയുടെ മേൽ നിർബന്ധിത രക്ഷാകർതൃത്വത്തിന്റെ ആവശ്യമില്ലെന്നും മുതിർന്ന പണ്ഡിതരുടെ സമിതിയിലെ അംഗം കൂടിയായ ഷെയ്ഖ് അബ്ദുല്ല അൽ മനി വ്യക്തമാക്കി. അതിനിടെ മനുഷ്യാവകാശ കമ്മിഷനിലെ പുതിയ അംഗങ്ങളായി ആറു സ്ത്രീകളെ സൗദി നിയമിച്ചു.

Your Rating: