Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റിയാദിൽ വീടിനു തീപിടിച്ച് ആറു മരണം

saudi-arabia

റിയാദ് ∙ സൗദി തലസ്ഥാനമായ റിയാദിൽ അപ്പാർട്മെന്റിലുണ്ടായ തീപിടിത്തത്തിൽ ആറു ഫിലിപ്പീൻസ് സ്വദേശികൾ മരിച്ചു. ഗർഭിണിയായ യുവതിയും ഭർത്താവും ഒന്നര വയസ്സുള്ള കുഞ്ഞും മറ്റൊരു കുടുംബത്തിലെ അമ്മയും രണ്ടു മക്കളുമാണു മരിച്ചത്. ശനിയാഴ്ച പുലർച്ചെയായിരുന്നു അപകടം. മൂന്നു ഫിലിപ്പീൻസ് കുടുംബങ്ങളാണ് അപ്പാർട്മെന്റിൽ താമസിച്ചിരുന്നത്. അമിത വൈദ്യുതിപ്രവാഹമാണു തീപിടിത്തത്തിനു കാരണമെന്നാണു നിഗമനം.

Your Rating: