Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗദിയിൽ പള്ളിക്കു നേരെ ഭീകരാക്രമണ ശ്രമം തകർത്തു: ചാവേറിനെ വധിച്ചു

ദമാം ∙ സൗദിയുടെ കിഴക്കൻ പ്രദേശമായ ഖാത്തിഫിൽ പള്ളിക്കു നേരെയുള്ള ചാവേർ ആക്രമണ ശ്രമം സുരക്ഷാസേന വിഫലമാക്കി. ശരീരത്തിൽ സ്ഫോടക വസ്തുക്കൾ ധരിച്ച് ആക്രമണത്തിനെത്തിയ ഭീകരനെ സുരക്ഷാസേന വെടിവച്ചുകൊന്നു. ഇയാളുടെ സഹായിയെ ജീവനോടെ പിടികൂടി. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ഖാത്തിഫിലെ അൽ റസൂൽ അൽ ആദം പള്ളിക്കു സമീപത്താണു ഭീകരനെ വധിച്ചത്. തുടർന്നു നടത്തിയ തിരച്ചിലിൽ അൽ മുസ്തഫ പ്രദേശത്തുനിന്നാണു രണ്ടാമൻ പിടിയിലായത്. ആക്രമണത്തിനു ശ്രമിച്ച രണ്ടുപേരും വിദേശികളാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്., ചാവേർ ആക്രമണ ശ്രമത്തിനു പിന്നിൽ ഇസ്‌ലാമിക് സ്റ്റേറ്റ്സാണെന്നു കരുതുന്നു. ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ സംശയാസ്പദ സാഹചര്യത്തിൽ കാണുന്നവരെക്കുറിച്ചു വിവരം കൈമാറണമെന്നു സുരക്ഷാസേന ഖാത്തിഫിലെ പള്ളികളിലെ ഇമാമുമാർക്കു നിർദേശം നൽകിയിട്ടുണ്ട്.

Your Rating: