Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശമ്പളക്കുടിശ്ശിക: സൗദി ആശുപത്രിയിൽ സമരം

റിയാദ് ∙ സൗദിയിലെ അൽഖോബാർ മേഖലയിലുള്ള സാദ് സ്പെഷലിസ്റ്റ് ആശുപത്രിയിലെ ജീവനക്കാർ ശമ്പളക്കുടിശികയുടെ പേരിൽ സമരം ആരംഭിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.

നാലായിരത്തിലേറെ ജീവനക്കാരുള്ള ആശുപത്രിയിൽ 81 ശതമാനവും വിദേശി ജീവനക്കാരാണ്. 2015 ജൂലൈ മുതൽ യാത്രാ, താമസ ബത്തകൾ നിർത്തലാക്കിയതിനു പുറമേ, മൂന്നുമാസമായി ശമ്പളം നൽകുന്നില്ലെന്നു ജീവനക്കാർ ആരോപിക്കുന്നു. നഴ്സുമാർക്കു പുറമേ, അഡ്മിനിസ്ട്രേഷൻ വിഭാഗം ജീവനക്കാരും സമരത്തിലാണെന്നാണു വിവരം.

തൊഴിൽ, സാമൂഹികക്ഷേമ മന്ത്രാലയം അധികൃതർ ആശുപത്രിയുമായി ചർച്ച നടത്തിയെങ്കിലും ഒത്തുതീർപ്പിലെത്താൻ കഴിഞ്ഞിട്ടില്ല. മൂന്നാഴ്ച മുൻപു ചെറിയതോതിൽ ആരംഭിച്ച സമരം കഴിഞ്ഞ ദിവസങ്ങളിൽ ശക്തി പ്രാപിക്കുകയായിരുന്നു.

Your Rating: