Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗദി മന്ത്രിമാരുടെ ശമ്പളം വെട്ടിക്കുറച്ചു

റിയാദ് ∙ എണ്ണയുടെ വിലയിടിവ് രാജ്യത്തിന്റെ സാമ്പത്തികനില വഷളാക്കിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ മന്ത്രിസഭാംഗങ്ങളുടെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും ശമ്പളം വെട്ടിക്കുറയ്ക്കാൻ സൗദിയിലെ സൽമാൻ രാജാവ് ഉത്തരവിട്ടു. കിരീടാവകാശി മുഹമ്മദ് ബിൻ നായിഫ് രാജകുമാരൻ, ഉപ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ എന്നിവരുൾപ്പെടെ മന്ത്രിസഭയിലെ എല്ലാ അംഗങ്ങളുടെയും ശമ്പളത്തിൽ‌ 20 ശതമാനം കുറവു വരുത്താനാണ് ഉത്തരവ്. ശൂറാ കൗൺസിലിലെ അംഗങ്ങളുടെ ആനുകൂല്യങ്ങളിൽ 15 ശതമാനത്തിന്റെ കുറവാണു വരുത്തിയത്. ഒക്ടോബർ ഒന്നിന് പരിഷ്കാരം നിലവിൽ വരും.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.