Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടബാധ്യത: സൗദി ഓജർ കമ്പനി ബാങ്ക് ഓഹരികൾ വിറ്റഴിക്കുന്നു

റിയാദ് ∙ ബാങ്ക് ഓഹരികൾ വിറ്റഴിച്ച് കടബാധ്യതകൾ തീർക്കാൻ സൗദി നിർമാണ കമ്പനിയായ ഓജർ ശ്രമം തുടങ്ങി. ഓജറിന്റെ കൈവശമുള്ള അറബ് ബാങ്കിന്റെ 20.93‌ ശതമാനം ഓഹരികൾ വിൽക്കാൻ നീക്കം നടക്കുന്നതായാണ് റിപ്പോർട്ട്. എണ്ണവിലയിടിവിനെ തുടർന്ന് നിർമാണ പ്രവൃത്തികൾ പലതും സൗദി വെട്ടിച്ചുരുക്കിയതോടെയാണ് പ്രമുഖ നിർമാണ കമ്പനിയായ ഓജർ സാമ്പത്തിക പ്രതിസന്ധിയിലായത്. ബാങ്ക് ഓഹരി വിറ്റഴിക്കുന്നതിലൂടെ 100 കോടി ഡോളർ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. സൗദിയിലും പുറത്തുമുള്ള ചില കമ്പനികൾ ഓഹരികൾ വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഈ കമ്പനികളുമായി ചർച്ചകൾ നടന്നുവരികയാണ്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.