Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുടിശികയും ആനുകൂല്യങ്ങളുമില്ലാതെ മടങ്ങില്ലെന്ന് ഇന്ത്യൻ തൊഴിലാളികൾ

റിയാദ് ∙ ശമ്പളക്കുടിശികയും ആനുകൂല്യങ്ങളും കിട്ടാതെ നാട്ടിലേക്കു മടങ്ങില്ലെന്നു സൗദി ലേബർ ക്യാംപുകളിൽ ദുരിതത്തിൽ കഴിയുന്ന ഇന്ത്യൻ തൊഴിലാളികളിൽ മിക്കവരുടെയും നിലപാട്. വർഷങ്ങൾ ജോലി ചെയ്‌തവർക്കു തൊഴിൽ നിയമമനുസരിച്ചു വൻ തുക സേവനാനന്തര ആനുകൂല്യമായി ലഭിക്കേണ്ടതാണ്.

ഇപ്പോൾ നടപടിയുണ്ടായില്ലെങ്കിൽ ഈ ആനുകൂല്യങ്ങൾ എന്നെന്നേക്കുമായി നഷ്‌ടപ്പെടുമെന്നാണ് ആശങ്ക. എന്തെങ്കിലും ആശ്വാസ നടപടി ഉണ്ടായില്ലെങ്കിൽ പലരും നാട്ടിലേക്ക് മടങ്ങാൻ വിസമ്മതിച്ചേക്കുമെന്നാണു സൂചന.

കുടിശികപ്രശ്നം പരിഹരിക്കാമെന്നു പറയുന്നുണ്ടെങ്കിലും എങ്ങനെയെന്ന കാര്യത്തിൽ ഇന്ത്യൻ അധികൃതർക്കോ സൗദി തൊഴിൽ മന്ത്രാലയത്തിനോ ഇപ്പോഴും ഉറപ്പില്ല.

Your Rating: