Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭീകരബന്ധം: 526 വിദേശികളെ സൗദി നാടുകടത്തുന്നു

റിയാദ് ∙ ഭീകരപ്രവർത്തനങ്ങളുടെ പേരിൽ ജയിലിലടച്ച 526 വിദേശികളെ ശിക്ഷാകാലാവധി പൂർത്തിയായതിനാൽ സൗദി നാടുകടത്തും. നിലവിൽ 833 വിദേശികളാണ് ഇത്തരത്തിൽ ജയിലുകളിൽ കഴിയുന്നതെന്നു സൗദി നീതിന്യായ മന്ത്രാലയം വക്താവ് മൻസൂർ അൽ ഗിഫാരി പറഞ്ഞു. എന്നാൽ ഇവർ ഏതൊക്കെ രാജ്യക്കാരാണെന്നു വെളിപ്പെടുത്തിയിട്ടില്ല. റിയാദിലെ സ്പെഷൽ ക്രിമിനൽ കോടതിയാണ് ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്നത്. ഭീകരസംഘടന അൽ ഖയിദയുമായോ സിറിയൻ വിമതരായ ഹൂതികളുമായോ മുസ്‌ലിം ബ്രദർഹുഡുമായോ ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നവരാണു ശിക്ഷിക്കപ്പെട്ടവരിൽ മുഖ്യപങ്കും.

Your Rating: