Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തീവ്രവാദ ബന്ധം: സൗദി പൗരനു 15 കൊല്ലം തടവ്

റിയാദ് ∙ ദേശവിരുദ്ധ പ്രവർത്തനങ്ങളിലേർപ്പെട്ടെന്ന കുറ്റത്തിനു സൗദി പൗരനെ സ്പെഷൽ ക്രിമിനൽ കോടതി 15 വർഷം തടവിനു ശിക്ഷിച്ചു. തീവ്രവാദ പ്രവർത്തനങ്ങൾക്കു ഫണ്ട് ശേഖരിക്കുന്നതിനു യാത്രകൾ നടത്തുക, സൗദി നേതാക്കളെ മതവിരുദ്ധരെന്നു വിശേഷിപ്പിക്കുക, പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കുമേൽ ചുമത്തിയിരിക്കുന്നത്. ഇയാൾ ഭീകരവാദ സംഘടനയിൽ അംഗമാണെന്നുള്ളതിനു പ്രോസിക്യൂഷൻ തെളിവു ഹാജരാക്കിയിരുന്നു. തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിന് ഇയാൾ സമൂഹമാധ്യമങ്ങൾ ഉപയോഗപ്പെടുത്തിയിരുന്നതായും കണ്ടെത്തിയിരുന്നു.

Your Rating: