Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യെമനിലെ പുതിയ നീക്കങ്ങളിൽ ആശങ്ക അറിയിച്ച് ജിസിസി

റിയാദ് ∙ യെമനിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട സമാധാന ചർച്ചകൾ തുടരുന്നതിനിടെ വീണ്ടും പ്രശ്നങ്ങൾ തലപൊക്കിയത് ആശങ്കാജനകമെന്നു ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി). യെമനിൽ രാഷ്ട്രീയകാര്യ കൗൺസിൽ രൂപീകരിക്കാൻ ഉടമ്പടി ഒപ്പുവച്ച ഹൂത്തികളുടെയും അലി അബ്ദുല്ല സാലിഹിന്റെ അനുയായികളുടെയും നടപടി അറബ് ‌ലീഗ് പ്രമേയത്തിന്റെ നഗ്നമായ ലംഘനമാണെന്ന് ജിസിസി സെക്രട്ടറി ജനറൽ അബ്ദുല്ലത്തീഫ് അൽ സയാനി ആരോപിച്ചു.

യെമനിൽ ശാശ്വത സമാധാനം സ്ഥാപിക്കുന്നതിനുള്ള നടപടികൾക്കു പുതിയ നീക്കം വെല്ലുവിളിയാണ്. യെമൻ ജനതയുടെ സമാധാന ജീവിതത്തിനായി രാജ്യാന്തര സമൂഹത്തിന്റെ ഇടപെടലുകൾക്കു തുരങ്കം വയ്ക്കുന്ന നിലപാടുകളിൽനിന്നു പിന്മാറണമെന്നും ആവശ്യപ്പെട്ടു. യുഎൻ മധ്യസ്ഥതയിൽ കുവൈത്തിൽ യെമൻ സമാധാന ചർച്ചകൾ തുടരുകയാണ്. അതിനിടയി‍ൽ വെടിനിർത്തൽ കരാർ ലംഘിക്കപ്പെട്ടതിനെ തുടർന്നു സംഘർഷം രൂക്ഷമായതിനാൽ, ചർച്ചകൾ ഒരാഴ്ച കൂടി നീട്ടിവച്ചിരിക്കുകയാണ്.

Your Rating: