Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗൾഫിൽ ജോലി നഷ്ടപ്പെട്ടവർക്ക് അവിടെത്തന്നെ ജോലി കണ്ടെത്തണം: ഉമ്മൻചാണ്ടി

തിരുവനന്തപുരം∙ സൗദി അറേബ്യയിലും യെമനിലും ജോലി നഷ്ടപ്പെടുന്നവർക്കു ഗൾഫിൽത്തന്നെ ജോലി ലഭിക്കാനുള്ള സാധ്യതകൾ അടിയന്തരമായി ആരായണമെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് അയച്ച കത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു.

ഇതിനായി, ഗൾഫ് മേഖലയിലെ ഇന്ത്യൻ വ്യവസായ പ്രമുഖരുടെ യോഗം കേന്ദ്രമന്ത്രിതന്നെ വിളിച്ചുകൂട്ടണം. മലയാളി വ്യവസായികളായ എം.എ.യൂസഫലി, രവി പിള്ള, സി.കെ.മേനോൻ തുടങ്ങിയവർ ഗൾഫിൽ ജോലി നഷ്ടപ്പെട്ടവരെ സഹായിക്കാൻ സമ്മതം അറിയിച്ചിട്ടുണ്ട്. ഒമാനിലെ സ്വകാര്യ ആശുപത്രികളിൽ മലയാളി നഴ്സുമാർക്കു ജോലി ലഭ്യമാക്കാനും കഴിയും.

2013ൽ നിതാഖത്ത് പ്രശ്നം ഉണ്ടായപ്പോൾ കേന്ദ്രസർക്കാർ നടത്തിയ പുനരധിവാസ ശ്രമങ്ങളോട് സൗദി സർക്കാർ പൂർണമായും സഹകരിച്ചുവെന്നും ഉന്നത തലത്തിൽ ഇടപെട്ടാൽ സൗദിയുടെ സഹകരണം ലഭിക്കുമെന്നും ഉമ്മൻചാണ്ടി കത്തിൽ പറഞ്ഞു.

Your Rating: