Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശമ്പളമില്ലാതെ മലയാളികൾ; മന്ത്രി ജലീലും സംഘവും സൗദിയിലേക്ക്

തിരുവനന്തപുരം∙ സൗദി അറേബ്യയിൽ ശമ്പളം ലഭിക്കാതെ കുടുങ്ങിയ മലയാളികളെ സഹായിക്കാൻ മന്ത്രി കെ.ടി.ജലീലിന്റെ നേതൃത്വത്തിലുള്ള സംഘത്തെ അയയ്ക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. തദ്ദേശ ഭരണ സെക്രട്ടറി വി.കെ.ബേബിയും സംഘത്തിലുണ്ടാകും. നാളെ സംഘം സൗദിയിലേയ്ക്കു തിരിക്കും.

ഇരുനൂറോളം മലയാളികൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണു സർക്കാരിനു ലഭിച്ച വിവരം. നാട്ടിലേക്കു മടങ്ങിവരാൻ ആഗ്രഹിക്കുന്നവരെ തിരിച്ചെത്തിക്കാനും സൗദിയിൽ തന്നെ തുടരാനാഗ്രഹിക്കുന്നവർക്കു സഹായം ലഭ്യമാക്കാനുമാണു ശ്രമിക്കുന്നതെന്നു മന്ത്രി ജലീൽ പറഞ്ഞു. ഗൾഫ് മേഖലയിൽ ജോലി നഷ്ടപ്പെട്ടു തിരികെയെത്തുന്നവർക്കു പുനരധിവാസ പാക്കേജ് ഉൾപ്പെടെയുള്ള കാര്യങ്ങൾ സർക്കാർ അനുഭാവപൂർവം പരിഗണിക്കും. മുഖ്യമന്ത്രി ഇക്കാര്യം ധനമന്ത്രി ഉൾപ്പെടെയുള്ളവരുമായി ചർച്ച ചെയ്തിട്ടുണ്ടെന്നും ജലീൽ പറഞ്ഞു.

Your Rating: