Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗദിയിൽ കാർ മറിഞ്ഞ് 2 മലയാളികൾ മരിച്ചു

thilakan-omanakuttan തിലകൻ, ഓമനകുട്ടൻ

റിയാദ്​​ ∙ സൗദിയിലെ ദുർമയിൽ കാർ മറിഞ്ഞു തൃശൂർ കുന്നംകുളം സ്വദേശി തിലകൻ (48), ആലപ്പുഴ കായംകുളം സ്വദേശി എൻ.ഓമനക്കുട്ടൻ (45) എന്നിവർ മരിച്ചു. നാലുപേർക്കു പ​രുക്കേറ്റു. ബുധനാഴ്ച വൈകിട്ട് ദുർമ മാറാത്ത റൂട്ടിൽ പവർ പ്ലാന്റ് റോഡി​ൽ ഇവർ സഞ്ചരിച്ച കാറിന്റെ ടയർ പൊട്ടി തലകീഴായി മറിയുകയായിരുന്നു.

ഗുരുതരമായി പ​രു​ക്കേറ്റ പരുമല സ്വദേശി ബാബു വർഗീസ് (60), ആലപ്പുഴ സ്വദേശി ടോം മാത്യു (50) എന്നിവരെ റിയാദ് കി​ങ്​ ഖാലിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂർ സ്വദേശികളായ എം.ബി.മനോജ് (35), വി.വി.വിജയകുമാർ (48) എന്നിവർ പരുക്കുകളോടെ ദുർമ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇറ്റാലിയൻ കമ്പനിയായ കാർലോ ഗവാസിയിലെ ജീവനക്കാരാണ് എല്ലാവരും.

Your Rating: