Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രതിസന്ധിയിലായ സൗദി കമ്പനിയിലെ മലയാളി ജീവനക്കാരൻ മരിച്ച നിലയിൽ

saudi- death

ദമാം ∙ തൊഴിൽ പ്രതിസന്ധിയിലായ സ്വകാര്യ കമ്പനിയിലെ മലയാളി ജീവനക്കാരൻ മരിച്ച നിലയിൽ. തിരുവനന്തപുരം കല്ലറ പാങ്ങോട് അശ്വതി ഭവനിൽ രാജേന്ദ്രൻ നായരെയാണ് (55) അസ്തൂൺ ആശുപത്രിക്കു സമീപത്തെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടത്. മുൻ സൈനികനാണ്. അൽ ഖോബാർ റാക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽ ഹുസൈനി മാൻ പവർ ആൻഡ് കോൺട്രാക്ടിങ് കമ്പനിയിൽ എട്ടു വർഷമായി എസി ടെക്‌നീഷൻ ആയിരുന്നു.

ഭാര്യയും രണ്ട് പെൺകുട്ടികളുമാണുള്ളത്. മൂന്ന് മാസം മുൻപാണ് ഒരു മകളുടെ വിവാഹത്തിന് നാട്ടിൽ പോയി മടങ്ങിയെത്തിയത്. കമ്പനിയിലെ തൊഴിൽ പ്രതിസന്ധിയിൽ കനത്ത മനഃസംഘർഷത്തിലായിരുന്നു രാജേന്ദ്രൻനായർ. മൂന്നു വർഷമായി സ്ഥാപനത്തിൽ കൃത്യമായി ശമ്പളം നൽകുന്നില്ലെന്ന് ജീവനക്കാർ പറയുന്നു. മാസങ്ങളുടെ കുടിശികയാണ് തൊഴിലാളികൾക്ക് ലഭിക്കാനുള്ളത്.

Your Rating: