Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരുവനന്തപുരം സ്വദേശി സൗദി അൽ അഹ്‌സയിൽ വാഹനാപകടത്തിൽ മരിച്ചു

​അൽ അഹ്സ​∙ തിരുവനന്തപുരം പോത്തൻകോട് കാട്ടായിക്കോണം സ്വദേശി സുരേന്ദ്രൻ(53) അൽഅഹ്സ മഹ്ദൂദിൽ ഞായറാഴ്ചയുണ്ടായ വാഹനാപകടത്തിൽ മരിച്ചു. കെട്ടിട നിർമാണ തൊഴിലാളിയായ സുരേന്ദ്രൻ സഹോദരനെ കാണാൻ സൈക്കിളോടിച്ചു പോകുമ്പോൾ സ്വദേശി ഓടിച്ചുവന്ന കാർ ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. കഴിഞ്ഞ ഇരുപത്തഞ്ച് വർഷത്തോളമായി സൗദിയിൽ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്. കിങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടികൾക്ക് ശേഷം നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് നവോദയ പ്രവർത്തകർ പറഞ്ഞു.

Your Rating: