Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഖത്തറിലേക്കും ബഹ്റൈനിലേക്കും സൗദിയിൽ നിന്നു പാലം വരുന്നു

റിയാദ് ∙ രാജ്യത്തിന്റെ കിഴക്കൻ പ്രവിശ്യയെ ബഹ്റൈനും ഖത്തറുമായി ബന്ധിപ്പിക്കുന്ന പാലങ്ങളുടെ നിർമാണം ഉടൻ തന്നെ തുടങ്ങാനാകുമെന്നു പ്രതീക്ഷിക്കുന്നതായി സൗദി. സൗദിയിലെ അൽ അഹ്സ പ്രവിശ്യയെയും ബഹ്റൈനെയും ബന്ധിപ്പിച്ചു നിർമിക്കുന്ന പാലത്തിനു 40 കിലോമീറ്ററാണു നീളം. ഇതു കിങ് ഫഹദ് കോസ്‍വേയിൽ നിന്നു 100 കിലോമീറ്ററും റിയാദിൽ നിന്നു 380 കിലോമീറ്ററും അകലെയായിരിക്കും. അൽ അഹ്സ – ഖത്തർ പാലത്തിന്റെ നീളം 25 കിലോമീറ്ററാണ്. ഈ പാലം നിർദിഷ്ട അൽ അഹ്സ – ബഹ്റൈൻ പാലത്തിന് 70 കിലോമീറ്ററും റിയാദിൽ നിന്നു 425 കിലോമീറ്ററും അകലെയായിരിക്കും. മേയിൽ ഖത്തറിൽ നടന്ന സമ്മേളനത്തിൽ ഗള്‍ഫ് രാജ്യങ്ങളുടെ ഭാവിസഹകരണം സംബന്ധിച്ച് അൽ മൽഹം അവതരിപ്പിച്ച വികസനപദ്ധതിയിൽ ഈ പാലങ്ങളും ഉൾപ്പെട്ടിരുന്നു.

Your Rating: