Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഹജ് വകുപ്പ് ന്യൂനപക്ഷ മന്ത്രാലയത്തിലേക്കു മാറ്റരുത്’

മക്ക∙ വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് ഹജ് വകുപ്പ് ന്യൂനപക്ഷ മന്ത്രാലയത്തിലേക്കു മാറ്റാനുള്ള കേന്ദ്രസർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്ന് ഇന്ത്യൻ ഹജ് സൗഹൃദ സംഘത്തലവൻ ഡോ. സഫർ സരേഷ്‌വാല ആവശ്യപ്പെട്ടു. വിദേശകാര്യ മന്ത്രാലയത്തിനു കീഴിൽ ഹജ് പ്രവർത്തനങ്ങൾ മികവുറ്റ രീതിയിലാണു നടക്കുന്നത്. ഇക്കാര്യം പ്രധാനമന്ത്രിയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ സന്ദേശം അദ്ദേഹം സൗദി രാജാവിനു കൈമാറി.

Your Rating: