Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹജ്: വീസ സ്റ്റാംപിങ് നിർത്തി; ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ

haj

മക്ക ∙ ഹജ് തീർഥാടനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. വിദേശരാജ്യങ്ങളിലെ സൗദി നയതന്ത്ര കാര്യാലയങ്ങളിൽ ഹജ് തീർഥാടകർക്കുള്ള വീസ സ്റ്റാംപിങ് നിർത്തി. ഇതിനകം ഹജ് അനുമതി നേടിയവർ ഈ മാസം ആറിനു മുൻപു സൗദിയിൽ പ്രവേശിക്കണം. ഇന്ത്യയിൽനിന്നുള്ള അവസാന വിമാനം അഞ്ചിനാണ്. നെടുമ്പാശേരിയിൽനിന്നു കേരള ഹജ് കമ്മിറ്റി വഴിയുള്ള അവസാന സംഘവും അന്നാണെത്തുന്നത്.

ഹജ് കമ്മിറ്റി വഴി 85,000 പേർ ഇതിനകം എത്തിക്കഴിഞ്ഞു. ഹറം പള്ളിക്കു സമീപം ഗ്രീൻ കാറ്റഗറി മേഖലയിൽ ചില കെട്ടിടങ്ങളിൽ പാചകവാതക ലഭ്യത സംബന്ധിച്ചുണ്ടായ അനിശ്ചിതത്വം പൂർണമായി നീങ്ങിയെന്നും ഹാജിമാർക്കു ഭക്ഷണം പാചകം ചെയ്തു കഴിക്കുന്നതിനുള്ള സൗകര്യം എല്ലാ ക്യാംപുകളിലും ഉറപ്പാക്കിയിട്ടുണ്ടെന്നും ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ഷെയ്ഖ് അറിയിച്ചു.

താമസ സംബന്ധമായ പരാതികൾ അപ്പപ്പോൾ പരിഹരിക്കാനും സംവിധാനം ഒരുക്കിയിട്ടുണ്ട്. അതേസമയം, ഇന്ത്യൻ ഹജ് മിഷന്റെ ഔദ്യോഗിക വെബ്സൈറ്റിൽ കേരളത്തിന്റെ ഹജ് എംബാർക്കേഷൻ സെന്ററായി ഇപ്പോഴും കാണിച്ചിരിക്കുന്നതു കോഴിക്കോടാണ്. രണ്ടു വർഷമായി കേരളത്തിൽനിന്നും ലക്ഷ്വദ്വീപിൽനിന്നുമുള്ള തീർഥാടകർ നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നാണു പുറപ്പെടുന്നതെങ്കിലും വെബ്സൈറ്റിൽ ഇതു പുതുക്കിയിട്ടില്ല.

Your Rating: