Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ ഹാജിമാരുടെ ആദ്യ സംഘം തിരിച്ചെത്തി

SAUDI-HAJ/

മക്ക∙ സംസ്ഥാന ഹജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തീർഥാടനത്തിന് എത്തിയ മലയാളി ഹാജിമാരുടെ ആദ്യ സംഘം 20നു മദീനയിലേക്കു പുറപ്പെടും. അടുത്തമാസം നാലുവരെ മദീന തീർഥാടനം തുടരും. കഴിഞ്ഞ മാസം 22നു നാട്ടിൽ നിന്നെത്തിയ സംഘമായിരിക്കും ആദ്യം മദീനയിലേക്കു പുറപ്പെടുക. അവർ 29നു മദീനയിൽ നിന്നു നാട്ടിലേക്കു തിരിക്കും. രാജാവിന്റെ അതിഥികളായി ഹജിനെത്തിയ 49 അംഗ ഇന്ത്യൻ സംഘം നാട്ടിലേക്ക് തിരിച്ചു. മലയാളികളായ പി. ഉബൈദുല്ല എംഎൽഎ, ടി.ടി. ഇസ്മായിൽ, എം. അബ്ദുറഹ്മാൻ സലഫി എന്നിവർ ഇന്നലെ മദീനയിൽ നിന്ന് തിരിച്ച സംഘത്തിലുണ്ട്. ഹജ് കഴിഞ്ഞ് ഇന്ത്യയിലേക്കുള്ള ആദ്യസംഘം ഇന്നലെ ജിദ്ദയിൽ നിന്നാണു പുറപ്പെട്ടത്. മദീനയിൽ നിന്നു നാട്ടിലേക്കുള്ള അവസാന വിമാനം അടുത്ത 14നാണ്.

44 കിലോഗ്രാം ഹാൻഡ് ബാഗിനു പുറമേ, 10 കിലോഗ്രാം ഹാൻഡ് ബാഗും തീർഥാടകർക്കു സൗജന്യമായി അനുവദിച്ചിട്ടുണ്ട്. സംസം വെള്ളം നെടുമ്പാശേരിയിലെ ഹജ് ക്യാംപിൽ നിന്നു വിതരണം ചെയ്യും. മക്ക, മദീന, ജിദ്ദ എന്നിവ ഒഴികെയുള്ള നഗരങ്ങൾ സന്ദർശിക്കുന്നത് ചട്ടവിരുദ്ധമാണെന്നും സൗദി സർക്കാരിന്റെ നിയമനടപടികൾ നേരിടേണ്ടിവരുമെന്നും ഇന്ത്യൻ ഹജ് മിഷൻ തീർഥാടകർക്കു മുന്നറിയിപ്പു നൽകി.

Your Rating: