Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മക്കയിൽ പൂർണസജ്ജമായി ഇന്ത്യൻ ഹജ് മിഷൻ

haj

മക്ക ∙ ഈ വർഷത്തെ ഹജ് തീർഥാടകർക്കുള്ള എല്ലാ സൗകര്യങ്ങളും സജ്ജമാണെന്ന് മക്കയിലെ ഇന്ത്യൻ ഹജ് മിഷൻ ഓഫിസ് അറിയിച്ചു. കേന്ദ്ര ഹജ് കമ്മിറ്റി മുഖേന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നു മദീനയിൽ വന്നിറങ്ങിയ തീർഥാടകർ പുണ്യ റൗള ഷെരീഫ് സന്ദർശനം പൂർത്തിയാക്കി മക്കയിൽ എത്തിത്തുടങ്ങി. സ്വകാര്യ സംഘങ്ങൾ വഴി കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള ഹാജിമാരും മക്കയിൽ എത്തിത്തുടങ്ങിയിട്ടുണ്ട്. കേന്ദ്ര ഹജ് കമ്മിറ്റി വഴിയുള്ള മലയാളി തീർഥാടകർ 22 മുതലാണു മക്കയിൽ എത്തുന്നത്. നെടുമ്പാശേരിയിൽനിന്നു നേരിട്ടു ജിദ്ദ വഴിയാകും ഇവർ എത്തുക.

പുണ്യ ഹജ് കർമത്തിനു ശേഷം ഒരാഴ്ചത്തെ മദീന സന്ദർശനവും പൂർത്തിയാക്കിയാകും മടക്കം. ഗ്രീൻ കാറ്റഗറിയിലുള്ള ഹാജിമാർക്കു ഹറം പള്ളിയിൽ നിന്ന് 1500 മീറ്റർ ദൂരപരിധിക്കകത്തുള്ള അജ്‌യാദ്, മിസ്ഫലാ, ഉമ്മുൽഖുറ, ശിഅ്ബ അമീർ എന്നിവിടങ്ങളിലാണു ക്യാംപ് ഒരുക്കിയിരിക്കുന്നത്. അസീസിയയിലുള്ള ഹാജിമാർക്ക് 24 മണിക്കൂറും ബസ് സർവീസ് ഉണ്ടാകും. 200 പേർക്ക് ഒരു ബസ് വീതമുണ്ടാകും. ഹാജിമാർ കൂട്ടം തെറ്റിയാൽ അന്വേഷിക്കാനും പരാതികൾ സ്വീകരിക്കാനും ജനറൽ വെൽഫെയർ ഡെസ്ക് 24 മണിക്കൂറും പ്രവർത്തിക്കും. 8002477786 (ടോൾ ഫ്രീ), 00966 543891481 എന്നീ നമ്പരുകളിൽ പരാതി അറിയിക്കാം.

മറ്റു രാജ്യങ്ങൾ വഴിയെത്തുന്ന ഇറാൻ തീർഥാടകരെ തടയില്ല

ഹജ്ജിന് ഇറാനിൽനിന്ന് തീർഥാടകരെ അയയ്ക്കുന്നില്ലെങ്കിലും മറ്റു രാജ്യങ്ങളിൽ അനുവദിച്ച ഹജ് ക്വോട്ട വഴി വരുന്ന ഇറാൻ തീർഥാടകരെ തടയില്ലെന്നു സൗദി അധികൃതർ വ്യക്തമാക്കി. മറ്റു തീർഥാടകർക്കു നൽകുന്ന തുല്യപരിഗണന ഇവർക്കും നൽകും. ഹജ് അനുഷ്ഠിക്കുന്നതിൽ നിന്നു പൗരന്മാരെ വിലക്കിയ ഇറാന്റെ നടപടിയെ സൗദി അപലപിച്ചിരുന്നു.

Your Rating: