Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൊബൈൽ മേഖലയിലെ സൗദിവൽക്കരണം: പരിശോധന തുടരുന്നു

mobile-range

റിയാദ് ∙ മൊബൈൽഫോൺ മേഖലയിൽ സ്വദേശിവൽക്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി സൗദിയിലെ കച്ചവട കേന്ദ്രങ്ങളിൽ പരിശോധന കർശനമാക്കി. മൊബൈൽ ഫോണ്‍ സാമഗ്രികൾ വില്‍ക്കുകയും നന്നാക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളിൽ ആഭ്യന്തര തൊഴിൽമന്ത്രാലയങ്ങൾ സംയുക്തമായാണു പരിശോധന നടത്തുന്നത്.

സ്വദേശിവല്‍ക്കരണ നിയമലംഘനങ്ങൾ വെബ്സൈറ്റിലൂടെയും ടോൾ ഫ്രീ നമ്പറിലൂടെയും അറിയിക്കാൻ ജനങ്ങളോടും നിർദേശിച്ചിട്ടുണ്ട്. മൊബൈൽ ഫോൺ വിൽപന, സർവീസ് മേഖലകളിൽ സെപ്റ്റംബർ രണ്ടോടെ മുഴുവൻ ജീവനക്കാരും സ്വദേശികളായിരിക്കണമെന്നാണു നിർദേശം.

Your Rating: