Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിസൈലുകൾ തകർത്തു; ഹൂതി ആക്രമണം പ്രതിരോധിച്ച് സൗദി

റിയാദ്∙ യെമനിലെ സായുധ ഹൂതി വിമതർ നടത്തിയ മിസൈൽ ആക്രമണം സൗദി തകർത്തു. സൗദിയെ ലക്ഷ്യമിട്ട രണ്ടു ബാലിസ്റ്റിക് മിസൈലുകളാണു പ്രതിരോധിച്ചത്. ഇതിനു തിരിച്ചടിയായി സനായിൽ സഖ്യസേന അതിശക്തമായ വ്യോമാക്രമണം നടത്തി. ആക്രമണങ്ങളിൽ 13 യെമനികൾ കൊല്ലപ്പെട്ടതായി വിവരമുണ്ട്.

സമാധാന ചർച്ചകൾ പരാജയപ്പെട്ടതിനു പിന്നാലെ യെമനിലെ പോരാട്ടം കൂടുതൽ ശക്തമാകുന്നതിൽ യുഎന്നിനു പങ്കുണ്ടെന്ന് ഹൂതികളുടെ വക്താവ് സാലെ അൽ സമദ് ആരോപിച്ചു. സഖ്യസേന നടത്തുന്ന മനുഷ്യക്കുരുതിക്ക് യുഎൻ മൗനാനുവാദം നൽകുകയാണെന്നും അദ്ദേഹം പറഞ്ഞു.

Your Rating: