Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗദിയിൽ വിരലടയാളം നൽകാത്തവരുടെ മൊബൈൽ കണക്‌ഷൻ റദ്ദാക്കി

fingerprint-mobile

ജിദ്ദ ∙ സൗദിയിൽ വിരലടയാളം സമർപ്പിക്കാത്ത ഉപഭോക്താക്കളുടെയെല്ലാം മൊബൈൽ കണക്‌ഷൻ, കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കമ്മിഷൻ (സിഐടിസി) റദ്ദാക്കി. ഫോണുകൾ നിശ്ചലമായതോടെ കണക്‌‍ഷൻ പുനഃസ്ഥാപിക്കാനായി ടെലികോം ഓഫിസുകളുടെ മുന്നിൽ ഉപഭോക്താക്കളുടെ നീണ്ട നിരയാണിപ്പോൾ. എല്ലാ പോസ്റ്റ് പെയ്ഡ്, പ്രീ പെയ്ഡ് കണക്‌‍ഷനുകൾക്കും നിർബന്ധമാക്കിയ വിരലടയാള റജിസ്ട്രേഷന്റെ രേഖകൾ സമർപ്പിക്കാൻ അനുവദിച്ച സമയം ജൂലൈ 20ന് അവസാനിച്ചതോടെയാണു സിഐടിസി കർശന നടപടിയെടുത്തത്.

വിരലടയാളവും ബന്ധപ്പെട്ട രേഖകളുമായി 90 ദിവസത്തിനകം അപേക്ഷ നൽകിയാൽ സർവീസ് പുനഃസ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബറിലാണു വിരലടയാളം നിർബന്ധമാക്കി സിഐടിസി ഉത്തരവിറക്കിയത്. വിരലടയാള ശേഖരണത്തിനുള്ള ഉപകരണങ്ങൾ ഇറക്കുമതി ചെയ്യാൻ കൂടുതൽ സമയം ആവശ്യമാണെന്നു ചില മൊബൈൽ കമ്പനികൾ അറിയിച്ചതിനെ തുടർന്നാണ് ഉത്തരവ് പ്രാബല്യത്തിലാക്കുന്നതു നീട്ടിവച്ചത്. എല്ലാ പുതിയ കണക്‌ഷനുൾക്കും വിരലടയാളം നിർബന്ധമാക്കിയതോടെ ഇക്കുറി ഹജ് തീർഥാടകർക്ക് അതതു നാടുകളിൽ സൗദി സിം വിതരണം ചെയ്യാൻ ഹജ് മിഷനുകൾക്കു കഴിയില്ല.

Your Rating: