Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗദി ആരോഗ്യ മേഖലയിൽ സ്വദേശികൾ 93%

റിയാദ് ∙ രാജ്യത്തെ 91% ഫാർമസിസ്റ്റുകളും 60% നഴ്സുമാരും ഇപ്പോൾ സ്വദേശികളാണെന്നു സൗദി ആരോഗ്യമന്ത്രാലയം. ആരോഗ്യരംഗത്തെ മറ്റു മേഖലകളിൽ 93% ജോലിക്കാരും സ്വദേശികളാണെന്നും അറിയിച്ചു. ഡെന്റിസ്റ്റുകളായി 81 പേരെയും ഫാർമസിസ്റ്റുകളായി 215 പേരെയും ഈയിടെ നിയമിച്ചിട്ടുണ്ട്. 613 പേരെ ആരോഗ്യമേഖലയിലെ മറ്റു രംഗങ്ങളിലും നിയമിച്ചുകഴിഞ്ഞു. ആരോഗ്യമേഖലയിൽ പൂർണമായും മികവുള്ള സ്വദേശികളെ നിയമിക്കുകയാണു സർക്കാർ ലക്ഷ്യമെന്ന് ആരോഗ്യസഹമന്ത്രി ഹമദ് അൽ ദവാലിയ പറഞ്ഞു.

Your Rating: