Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൊബൈൽ മേഖലയിൽ അടുത്തമാസം മുതൽ ഒരു വിദേശിയെപ്പോലും അനുവദിക്കില്ലെന്നു സൗദി

mobile-range

റിയാദ് ∙ മൊബൈൽ ഫോൺ മേഖലയിൽ സമ്പൂർണ സൗദിവൽക്കരണം നടപ്പാക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്നും സ്ഥാപനങ്ങൾക്കനുവദിച്ച സമയപരിധി നീട്ടിനൽകില്ലെന്നും സൗദി. സെപ്റ്റംബർ രണ്ടിനുശേഷം മൊബൈൽ മേഖലയിൽ‌ ഒരു വിദേശി ജീവനക്കാരനെപ്പോലും അനുവദിക്കില്ലെന്നു തൊഴിൽമന്ത്രി മൊഫ്രെജ് അൽ ഹഖ്ബാനി വ്യക്തമാക്കി.

സമ്പൂർണ സൗദിവൽക്കരണ നിർദേശം നടപ്പാക്കാൻ ആറുമാസം കൂടി സമയമനുവദിക്കണമെന്ന വ്യവസായികളുടെ ആവശ്യം മന്ത്രി തള്ളി. സൗദിവൽക്കരണ നിയമലംഘനത്തെത്തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 1692 മൊബൈൽ ഷോപ്പുകൾ പൂട്ടി. നിയമം ലംഘിച്ച 816 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. അതിനിടെ വനിതകളുടെ നേതൃത്വത്തിലുള്ള രാജ്യത്തെ ആദ്യ മൊബൈൽ ഷോപ്പ് കിഴക്കൻ റിയാദിലെ അൽറിമാലിൽ തുറന്നു. സൗദിവൽക്കരണം നടപ്പാക്കുന്നതിന്റെ മുന്നോടിയായി 27,983 സ്വദേശികൾക്കാണ് തൊഴിൽ പരിശീലനം നൽകിയത്.

Your Rating: