Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

1692 മൊബൈൽ കടകൾ സൗദി അടപ്പിച്ചു

ജിദ്ദ∙ മൊബൈൽ രംഗത്ത് നടപ്പാക്കിയ ആദ്യഘട്ട സ്വദേശിവൽക്കരണം വിലയിരുത്താൻ സൗദിയിൽ രാജ്യവ്യാപക പരിശോധന തുടങ്ങി. ഒട്ടേറെ നിയമലംഘനങ്ങൾ പിടികൂടിയതായി അധികൃതർ അറിയിച്ചു. ഗുരുതര നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ട 1692 മൊബൈൽ കടകൾ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം അടപ്പിച്ചു. 816 കടകൾക്കു മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ടെക്നിക്കൽ ആൻഡ് വൊക്കേഷനൽ ട്രെയിനിങ് കോർപറേഷന്റെ സഹകരണത്തോടെ 28,000 സ്വദേശികൾക്ക് മൊബൈൽ സാങ്കേതികവിദ്യാ രംഗത്ത് വിദഗ്ധ പരിശീലനം നൽകിയിട്ടുണ്ട്. ക്രമേണ ഇവർക്ക് അടുത്ത ഘട്ട പരിശീലനം നൽകുമെന്ന് മന്ത്രാലയ വക്താവ് അറിയിച്ചു.

Your Rating: