Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുഹമ്മദ് അസ്ഹർ ഏറ്റവും പ്ര‌ായം കുറഞ്ഞ തീർഥാടകൻ

ashar സംസ്ഥാന ഹജ് കമ്മിറ്റി വഴി തീർത്ഥാടനത്തിന് പോകുന്നവരിൽ ഏറ്റവും പ്രായം കുറഞ്ഞ തീർഥാടകനായ എട്ടു മാസം പ്രായമുള്ള മുഹമ്മദ് അസ്ഹർ പിതാവ് മുജീബ് റഹ്മാനോടൊപ്പം ഹജ് ക്യാംപിൽ.

നെടുമ്പാശേരി ∙ സംസ്ഥാന ഹജ് കമ്മിറ്റി വഴി തീർഥാടനത്തിന് പോകുന്നവരിൽ ഏറ്റവും പ്രായം കുറഞ്ഞ തീർഥാടകൻ ഇന്നലെ യാത്രയായി. കണ്ണൂർ തളിപ്പറമ്പ് സ്വദേശി മുജീബ് റഹ്മാൻ സഫീറ ദമ്പതികളുടെ എട്ട് മാസം മാത്രം പ്രായമുള്ള മകൻ മുഹമ്മദ് അസ്ഹറാണ് ഈ വർഷത്തെ ഏറ്റവും പ്രായം കുറഞ്ഞ തീർഥാടകൻ.

ഇന്നലെ രാത്രി 7.30 ന് പുറപ്പെട്ട സൗദി എയർലൈൻസ് വിമാനത്തിലാണ് കുട്ടി യാത്രയായത്. മാതാപിതാക്കൾക്കൊപ്പമാണ് അസ്ഹറിന്റെ യാത്ര. മുജീബ് റഹ്മാൻ – സഫീറ ദമ്പതികളുടെ മൂന്നാമത്തെ കുട്ടിയാണ് മുഹമ്മദ് അസ്ഹർ. ഫാത്തു മത്തുൽ ഇസ്സ (8), നഫീസത്തുൽ സിയാന (4) എന്നിവരാണ് മൂത്ത കുട്ടികൾ. തുടർച്ചയായ അഞ്ചാം വർഷ അപേക്ഷകരുടെ വിഭാഗത്തിലാണ് ഇവർക്ക് ഹജിന് അവസരം ലഭിച്ചത്.

Your Rating: