Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാധ്യമ പ്രവർത്തകർക്കെതിരായ അതിക്രമങ്ങളെ അപലപിച്ചു

യാമ്പു​​∙ കേരളത്തിൽ മാധ്യമ പ്രവർത്തകർക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെയും മാധ്യമ വിലക്കിനെയും യാമ്പു ഇന്ത്യൻ മീഡിയ ഫോ​റം അപലപിച്ചു. ​മാധ്യമ പ്രവർത്തകരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ കേരളത്തിലെ സഹപ്രവർത്തകർക്ക് എല്ലാവിധ പിന്തുണയും നൽകും.​ ​മാധ്യമ പ്രവർത്തകരെ ​പൊലീസ് തടയുകയും മർദ്ദിക്കുകയും ചെയ്ത് മാധ്യമങ്ങളുടെ വായ് മൂടി​ക്കെട്ടാൻ ശ്രമിക്കുന്ന ആസൂത്രിത പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധങ്ങൾ ഉണ്ടാവേണ്ടതുണ്ടെന്നും ​അഭിപ്രായപ്പെട്ടു​. പ്രസിഡ​ൻ്റ്​ശങ്കർ എളങ്കുർ, ജനറൽ സെക്രട്ടറി സിയാഉൽ ഹഖ്, റസാഖ് , സൈനുൽ ആബിദ് ,സാക്കിർ തുടങ്ങിയവർ ​പ്രസംഗിച്ചു.​
 

Your Rating: