Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗദിയിൽ പള്ളിക്ക് നേരെ ഭീകരാക്രമണ ശ്രമം; ഒരാളെ വെടിവച്ചു കൊന്നു

attack ഭീകരാക്രമണശ്രമം ഉണ്ടായ സ്ഥലം.

റിയാദ്∙ സൗദിയുടെ കിഴക്കൻ പ്രദേശമായ ഖത്തീഫ് ഉമ്മുൽ ഹമാം ഗ്രാമത്തിലെ പള്ളിക്ക് നേരെയുള്ള ഭീകരാക്രമണ ശ്രമം സുരക്ഷാ ഉദ്യോഗസ്ഥർ തകർത്തു. ആക്രമണത്തിനൊരുങ്ങിയ യുവാവിനെ വെടിവച്ചുകൊന്നു. ഇയാളുടെ കൂട്ടാളിയെ സുരക്ഷാ ജീവനക്കാർ അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വൈകിട്ട് ഏഴോടെ ഷിയാ ഭൂരിപക്ഷ പ്രദേശത്തായിരുന്നു സംഭവം. മാരകമായ സ്ഫോടകവസ്തുക്കൾ ശരീരത്തിൽ ഘടിപ്പിച്ച് എത്തിയ അക്രമികളിലൊരാൾ അൽ റസൂൽ അൽ ആദം പള്ളിക്ക് നേരെയാണ് ആക്രമണത്തിന് മുതിർന്നത്.

sa

പള്ളിയിൽ സ്ഫോടനമുണ്ടാക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം. ഇയാളെ സുരക്ഷാ ജീവനക്കാർ വെടിവച്ചുകൊന്നതിനാൽ വൻ ദുരന്തം ഒഴിവായി. അൽ മുസ്തഫ ഏരിയയിൽ നിന്നാണ് രണ്ടാമനെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. സൗദിയിൽ താമസിക്കുന്ന വിദേശ രാജ്യക്കാരാണ് അക്രമികൾ രണ്ടു പേരെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ​ജൂലൈയിൽ ഖാത്തിഫിൽ പള്ളിക്ക് നേരെ നടന്ന ഭീകരാക്രമണ ശ്രമത്തിനിടെ സുരക്ഷാ ജീവനക്കാരൻ അക്രമിയുടെ വെടിയേറ്റ് മരിച്ചിരുന്നു.

വാർത്ത∙ റസാഖ് പാറക്കൽ 

Your Rating: