Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ ഹാജിമാരുടെ മടക്കം ഇന്നുമുതൽ

മക്ക∙ ഇന്ത്യൻ ഹാജിമാരുടെ രണ്ടാംഘട്ട മദീന തീർഥാടനം 20ന് തുടങ്ങും. മദീന സന്ദർശനം നേരത്തേ പൂർത്തിയാക്കിയ, ഹജ് കമ്മിറ്റിക്കു കീഴിലെത്തിയവരുടെ ആദ്യസംഘം ഇന്നു നാട്ടിലേക്കു തിരിക്കും. ജിദ്ദയിൽ നിന്നു ഡൽഹിയിലേക്കാണ് ആദ്യ വിമാനം. തീർഥാടകർക്കു വിതരണം ചെയ്യാനുള്ള സംസം ജലം ഓരോ എംബാർക്കേഷൻ സെന്ററിലും എത്തിച്ചിട്ടുണ്ട്. അഞ്ചു ലീറ്റർ വീതമാണു സൗജന്യമായി നൽകുന്നത്.പത്തു വർഷത്തിനിടയിലെ ഏറ്റവും കുറച്ചുപേർ ഹജ് നിർവഹിച്ച വർഷമാണ് ഇതെന്ന് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് അറിയിച്ചു. 18,62,900 പേരാണ് ഈ വർഷം ഹജ് നിർവഹിച്ചത്. 

Your Rating: