Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹജ് വിമാന പുനഃക്രമീകരണം: 100 പേരുടെ യാത്ര മുടങ്ങി

നെടുമ്പാശേരി ∙ സൗദി എയർലൈൻസ് വിമാനങ്ങളുടെ പുനഃക്രമീകരണം മൂലം ഇന്നലെ കുറച്ചു ഹജാജിമാരുടെ യാത്ര മുടങ്ങി. വ്യാഴാഴ്ച ഉച്ചയോടെ ക്യാംപിലെത്തി ഇന്നലെ മക്കയിലേക്കു പോകാനിരുന്ന 100 പേരുടെ യാത്രയാണു വലിയ വിമാനം എത്താതിരുന്നതുമൂലം മുടങ്ങിയത്. നേരത്തേ നിശ്ചയിച്ചപ്രകാരം 450 പേർക്കു കയറാവുന്ന ഓരോ വിമാനം ഉച്ചയ്ക്ക് ഒന്നിനും വൈകിട്ട് അഞ്ചിനും പുറപ്പെടേണ്ടതായിരുന്നു. എന്നാൽ 450 പേർക്കു കയറാവുന്ന ഒരുവിമാനവും 350 പേർക്കുള്ള മറ്റൊന്നുമാണ് എത്തിയത്.

450 പേർക്കുള്ള ഒരുവിമാനത്തിനു സൗദി വ്യോമയാന മന്ത്രാലയത്തിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതാണു കാരണം. ഇന്നലെ യാത്ര മുടങ്ങിയ നൂറുപേരുൾപ്പെടെ ആയിരം ഹജാജിമാർ ഇന്ന് ഇവിടെനിന്നു പുറപ്പെടും. വൈകിട്ടു 4.15നു പുറപ്പെടുന്ന വിമാനത്തിൽ 250 പേരും 5.35ന്റെ വിമാനത്തിൽ 300 പേരും രാത്രി 10.25നു പുറപ്പെടുന്ന വിമാനത്തിൽ 450 പേരുമാണു യാത്രയാകുക.  

Your Rating: