Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗദിയിൽനിന്ന് ബഹ്റൈനിലേക്കും ഖത്തറിലേക്കും പാലങ്ങൾക്ക് പദ്ധതി

റിയാദ് ∙ സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയെ ബഹ്റൈനും ഖത്തറുമായി ബന്ധിപ്പിക്കുന്ന പാലങ്ങളുടെ നിർമാണം ഉടൻതന്നെ തുടങ്ങാനാകുമെന്നു പ്രതീക്ഷിക്കുന്നതായി അൽ അഹ്സ സെക്രട്ടറി ആദെൽ ബിൻ മുഹമ്മദ് അൽ മൽഹം. അൽ അഹ്സയെയും ബഹ്റൈനെയും ബന്ധിപ്പിച്ചു നിർമിക്കുന്ന പാലത്തിനു 40 കിലോമീറ്ററാണു നീളം. ഇതു കിങ് ഫഹദ് കോസ്‍വേയിൽനിന്നു 100 കിലോമീറ്ററും റിയാദിൽനിന്നു 380 കിലോമീറ്ററും അകലെയായിരിക്കും. അൽ അഹ്സ – ഖത്തർ പാലത്തിന്റെ നീളം 25 കിലോമീറ്ററാണ്.

ഈ പാലം നിർദിഷ്ട അൽ അഹ്സ – ബഹ്റൈൻ പാലത്തിന് 70 കിലോമീറ്ററും റിയാദിൽനിന്നു 425 കിലോമീറ്ററും അകലെയായിരിക്കും. മേയിൽ ഖത്തറിൽ നടന്ന സമ്മേളനത്തിൽ ഗൾഫ് രാജ്യങ്ങളുടെ ഭാവിസഹകരണം സംബന്ധിച്ച് അൽ മൽഹം അവതരിപ്പിച്ച വികസനപദ്ധതിയിൽ ഈ പാലങ്ങളും ഉൾപ്പെട്ടിരുന്നു. സൽവ – ഖത്തർ, അൽ ബത – യുഎഇ, ഷൈബ – ഒമാൻ ബന്ധിപ്പിക്കലുകൾ, അൽ അഖീർ, റാസ് അബു ഖമീസ് തുറമുഖങ്ങൾ അഹ്സ രാജ്യാന്തര വിമാനത്താവളം എന്നിവയാണു പദ്ധതിയിൽ ഉൾപ്പെടുന്ന മറ്റു പ്രോജക്ടുകൾ.

Your Rating: